തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിൽ 52 ടൈപ്പിസ്‌റ്റ് തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള ജലവിഭവ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് പി.കരുണാകരനും ജനറൽ സെക്രട്ടറി പി.ശശിധരൻ നായരും ആവശ്യപ്പെട്ടു. അതേസമയം ജോയിന്റ് മാനേജിംഗ് ഡയറക്ടർ തസ്തിക സൃഷ്ടിച്ച് ഐ.എ.എസുകാരെ നിയമിച്ചിരിക്കുകയാണ്. ജീവനക്കാരുടെ അഭാവം മൂലം വാട്ടർ അതോറിട്ടിയിൽ റവന്യൂ കളക്‌ഷൻ ഗുരുതരമായ പ്രതിസന്ധിയിലായ ഈ ഘട്ടത്തിൽ നിലവിലുള്ള തസ്തികകൾ വെട്ടിക്കുറയ്ക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.