ലൊസേയ്ൻ : കളിക്കാർക്ക് പരിശീലനത്തിനുള്ള അനുമതിയും മാർഗ നിർദ്ദേശങ്ങളും നൽകിയെങ്കിലും അന്താരാഷ്ട്ര മത്സരങ്ങൾ തുടങ്ങുന്നത് കൊവിഡിനെതിരെ വാക്സിൻ കണ്ടുപിടിച്ചശേഷം മാത്രം മതിയെന്ന് ഫെഡറേഷൻ ഒഫ് ഇന്റർനാഷണൽ ഹാേക്കി. മത്സരങ്ങൾ പുനരാരംഭിക്കുന്നത് അഞ്ച് ഘട്ടങ്ങളായുള്ള മാർഗനിർദ്ദേശങ്ങൾ ഫെഡറേഷൻ പുറത്തിറക്കി. ഇതിലാണ് അന്താരാഷ്ട്ര മത്സരങ്ങൾ വാക്സിൻ വന്നിട്ടുമതി എന്ന് നിർദ്ദേശമുള്ളത്.
ആദ്യഘട്ടത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് പരിശീലനം തുടങ്ങുക
രണ്ടാം ഘട്ടത്തിൽ പ്രാദേശിക മത്സരങ്ങൾ തുടങ്ങുക
മൂന്നാംഘട്ടത്തിൽ അടുത്ത രാജ്യങ്ങളുമായി മത്സരം തുടങ്ങുക
പിന്നീട് അടുത്തടുത്ത വൻകരകളിലെ രാജ്യങ്ങളുമായി മത്സരം നടത്തുക.
അഞ്ചാം ഘട്ടത്തിൽ വാക്സിൻ കണ്ടെത്തിയതിന് ശേഷം മാത്രം അന്താരാഷ്ട്ര ടൂർണമെന്റുകൾ പുനരാരംഭിക്കുക എന്നാണ് എഫ്.ഐ.എച്ച് അറിയിച്ചിരിക്കുന്നത്.