തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലെ തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ കൃഷി ആരംഭിക്കുന്നതിനായി തയ്യാറാക്കിയ ദേവഹരിതം പദ്ധതിയുടെ ഉദ്‌ഘാടനം കഴക്കൂട്ടം ശ്രീ മഹാദേവർ ക്ഷേത്ര ഭൂമിയിൽ നടന്നു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ തെങ്ങിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു.സബ് ഗ്രൂപ്പ് ഓഫീസർ,ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളുടെ വകയായുള്ള ഒഴിഞ്ഞുകിടക്കുന്ന 3500 ലധികം ഏക്കർ ഭൂമിയിൽ കൃഷി നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. തെങ്ങ്, നെല്ല്, വാഴ, പയറുവർഗങ്ങൾ, കപ്പ ഉൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങൾ, തീറ്റപ്പുൽ, പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ,പൂച്ചെടികൾ എന്നിങ്ങനെയുള്ള കൃഷികളാണ് നടത്തുന്നത്. അതത് തദ്ദേശ സ്ഥാപനങ്ങൾ, ക്ഷേത്രോപദേശ സമിതികൾ എന്നിവയുടെ തീരുമാനപ്രകാരമാണ് കൃഷി നടപ്പാക്കുന്നത്.
caption തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലെ വെറുതെ കിടക്കുന്ന സ്ഥലങ്ങളിൽ കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായി കഴക്കൂട്ടം ശ്രീ മഹാദേവർ ക്ഷേത്ര കോമ്പൗണ്ടിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തെങ്ങിൻതൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു