തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വർദ്ധന അപര്യാപ്തമെന്ന് പറഞ്ഞ് പിൻമാറിനിന്ന സ്വകാര്യബസുകൾ രണ്ടു ദിവസത്തിനുള്ളിൽ നിരത്തിലിറങ്ങും. മന്ത്രി എ.കെ ശശന്ദ്രനെ ഇക്കാര്യം അറിയിച്ചത്. ബസുടമകളുടെ സംഘടനാ നേതാക്കൾ ഇന്നലെ മന്ത്രിയെ കണ്ടിരുന്നു. സർക്കാരുമായി തർക്കത്തിനില്ലെന്നും കഷ്ടതകൾ അനുഭാവപൂർവ്വം പരിഗണിക്കണമെന്നും അവർ മന്ത്രിയോട് അഭ്യർത്ഥിച്ചു. ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഇൻഷ്വറൻസ് ഇളവ് ലഭിക്കാൻ കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്ന് മന്ത്രി അറിയിച്ചു.