-v-02

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബിടെക് ഏഴാം സെമസ്​റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയം മേയ് 27, 28, 29 തീയതികളിൽ നടത്താൻ സർവകലാശാല തീരുമാനിച്ചു. മൂല്യനിർണ്ണയ ഡ്യൂട്ടിയിലുള്ള അധ്യാപകർക്ക് ഉത്തരക്കടലാസുകൾ വീട്ടിൽ കൊണ്ടുപോയി മൂല്യനിർണയം നടത്താം. ക്യാമ്പുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കുക, സാനി​റ്റൈസർ ഉപയോഗം തുടങ്ങിയ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ സർവകലാശാല നിർദ്ദേശം നൽകിയിട്ടുണ്ട്.