നെയ്യാറ്റിൻകര: ബസ് ചാർജ് വർദ്ധിപ്പിച്ച്‌ സർക്കാർ ജനങ്ങളെ ദുരിതത്തിലാക്കുന്നെന്ന് ആരോപിച്ച് യുവമോർച്ച പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളറട ഡിപ്പോയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.എൽ. അജേഷ് ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി പാറശാല നിയോജക മണ്ഡലം ഉപാദ്ധ്യക്ഷൻ വെള്ളറട മണികണ്ഠൻ, യുവമോർച്ച പാറശാല നിയോജക മണ്ഡലം ട്രഷറർ മഞ്ജുനാഥ്, നിയോജകമണ്ഡലം ഐ,ടി സെൽ കൺവീനർ അനീഷ് പുരവൂർ, യുവമോർച്ച കുന്നത്തുകാൽ മേഖല അദ്ധ്യക്ഷൻ അരവിന്ദ് കൃഷ്ണൻ, ബി.ജെ.പി മേഖല അദ്ധ്യക്ഷൻ പത്മകുമാർ, ബി.ജെ,പി കിളിയൂർ മേഖലാ അദ്ധ്യക്ഷൻ ജ്യോതിഷ്, യുവമോർച്ച വെള്ളറട മേഖലാ അദ്ധ്യക്ഷൻ സുമോദ്, കിളിരൂർ മേഖലാ അദ്ധ്യക്ഷൻ കൃഷ്‌ണലാൽ, ബി.ജെ.പി വെള്ളറട മേഖല ജനറൽ സെക്രട്ടറി പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.