imitable-model

തിരുവനന്തപുരം: തോന്നിയത് പോലെ തിരുമാനം മാറ്റിപ്പറഞ്ഞ് കളിക്കേണ്ടതല്ല എസ്.എസ്.എൽ.സി പരീക്ഷയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നാലര ലക്ഷത്തോളം കുട്ടികളെ ബാധിക്കുന്ന വിഷയത്തെ മുഖ്യമന്ത്രിയുടെ ദുരഭിമാന പ്രശ്നമായി എടുക്കരുത്. പരീക്ഷ നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞു. നടത്തില്ലെന്ന് ഇന്നലെ രാവിലെ തിരുമാനിച്ചു. നടത്തുമെന്ന് വൈകീട്ട് വീണ്ടും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ മാറ്റിപ്പറഞ്ഞ് കുട്ടികളെയും രക്ഷിതാക്കളെയും സമ്മർദ്ദത്തിലാക്കുന്നത് ഉചിതമല്ല. കൊവിഡ് വീണ്ടും വ്യാപിക്കുമ്പോൾ ദുരഭിമാനം വെടിഞ്ഞ് ഇനിയെങ്കിലും കുട്ടികളുടെ സുരക്ഷയ്ക്ക് വില കല്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.