പയ്യന്നൂർ: പയ്യന്നൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കൊക്കാനിശേരിയിലെ എസ്. സുനിൽ കുമാർ (48) നിര്യാതനായി. സി.പി.എം കൊക്കാനിശേരി ഈസ്റ്റ് ബ്രാഞ്ച് അംഗവും കർഷക സംഘം പയ്യന്നൂർ നോർത്ത് വില്ലേജ് കമ്മിറ്റിയംഗവുമാണ്. ജാനകി അമ്മയുടെയും പരേതനായ ശങ്കരൻ അടിയോടിയുടെയും മകനാണ്. ഭാര്യ: സരിത (നഴ്സ്, കണ്ണൂർ മെഡിക്കൽ കോളേജ്). മകൾ: സോന (വിദ്യാർഥിനി). സഹോദരങ്ങൾ: ജയരാജൻ, സജിത്ത്, പരേതനായ നന്ദൻ.