വടക്കെക്കാട്: ആറ്റുപുറം പരൂർ വാക്കത്തി റോഡിൽ അനധികൃതമായി മണ്ണെടുത്തിരുന്ന ടിപ്പർ ലോറിയും ജെ.സി.ബിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും യാതൊരുവിധ രേഖകളും ഇല്ലാതെയാണ് മണ്ണെടുത്തിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് വടക്കെക്കാട് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനങ്ങൾ ജിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന് കൈമാറും. എസ്.എച്ച്.ഒ: എം. സുരേന്ദ്രൻ അഡീഷണൽ എസ്.ഐ: ജോഷി, പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.