കോഴിക്കോട്: കോഴിക്കോട് സർവീസ് നടത്തിയ സ്വകാര്യ ബസുകൾ അടിച്ച് തകർത്തു. ഇന്നലെ സർവീസ് നടത്തിയ കൊളക്കാടൻ ബസുകളാണ് തകർത്തത്. ഇന്നലെ രാത്രിയിലാണ് ബസുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. രണ്ട് ബസുകളാണ് അടിച്ച് തകർത്തത്. കോഴിക്കോട് എരഞ്ഞിമാവിൽ നിറുത്തിയിട്ട രണ്ട് ബസുകളുടെ ചില്ലകളാണ് രാത്രി അജ്ഞാതർ തകർത്തത്.
ഇന്നലെ ഇവരുടെ ആറ് ബസുകൾ സർവീസ് നടത്തിയിരുന്നു. ഇതിന്റെ ദേഷ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സർക്കാർ നിർദ്ദേശിച്ചിട്ടും മറ്റ് ബസുടമകൾ സർവീസ് നടത്താതിരുന്നപ്പോൾ കൊളക്കാടൻ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഈ രണ്ടു ബസുകൾ മുക്കം - കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തിയിരുന്നു.