pm-modi

ന്യൂഡൽഹി: കഴിഞ്ഞ ദിവസത്തെ കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങൾ കുടിയേറ്റ തൊഴിലാളികൾക്കും മുതിർന്ന പൗരന്മാർക്കും ക്ഷേമവും മത്സ്യബന്ധന മേഖലയിലുള്ളവർക്ക് പെട്ടന്ന് വായ്പ ലഭ്യമാക്കുന്നതിനും വേണ്ടിയും ഉള്ളതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചത്. കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങൾ നിരവധിപേർക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു,
പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന മത്സ്യബന്ധന മേഖലയിലെ വിപ്ലവകരമായ തീരുമാനമാണെന്ന് മോദിയുടെ അവകാശവാദം. ഇതുവഴി സാമ്പത്തിക സഹായം ഉറപ്പാക്കപ്പെടുകയും, നവീന സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുകയും ചെയ്യും. മത്സ്യത്തൊഴിലാളികൾക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


ഭക്ഷ്യ സംസ്‌കരണ മേഖലയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു സുപ്രധാന തീരുമാനം .സ്വാശ്രയ ഭാരതമെന്ന ലക്ഷ്യത്തിലേക്കെത്താനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതുവഴി നഗര-ഗ്രാമീണ മേഖലകളിലെ സാധാരണക്കാർക്ക് മെച്ചപ്പെട്ട ജീവിതത്തിനുള്ള സാഹചര്യം ഒരുക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.


മുതിർന്ന പൗരന്മാർക്കായി പ്രധാനമന്ത്രി വയ വന്ദന യോജന എന്ന പദ്ധതിയാണ് നടപ്പിലാക്കാൻ തീരുമാനിച്ചത്. 2023 മാർച്ച് വരെ മൂന്നുവർഷത്തേക്ക് മുതിർന്ന പൗരന്മാർക്കായി ഏർപ്പെടുത്തുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്.എൽ.ഐ.സി മുഖേനെയാകും പദ്ധതി നടപ്പിലാക്കുക. 60 വയസിന് മുകളിലുള്ളവർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്നതിനുള്ള പദ്ധതിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.