pic

തിരുവനന്തപുരം:ശ്രീകാര്യത്ത് നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. തിരുവനന്തപുരം ഇൻഫോസിസിലെ ജീവനക്കാരായ ജഗതി സ്വദേശി പ്രമോദ്(30), ഉള്ളൂർ സ്വദേശി കൃഷ്ണപ്രിയൻ(30), കണ്ണൻ (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ഒന്നിനായിരുന്നു അപകടം.ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുംവഴി ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. പരിസരവാസികൾ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പൊലീസ് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച മൂന്നുപേരെയും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വീടുകളിലേക്ക് അയച്ചു.