baby

സൗത്ത് ആഫ്രിക്ക: കൊവിഡ് ബാധിച്ച് രണ്ട് ദിവസം പ്രായമായ നവജാതശിശു മരിച്ചു. സൗത്ത് ആഫ്രിക്കയിലാണ് നവജാത ശിശുവിനെ കൊവിഡ് തട്ടിയെടുത്തത്. ശിശുവിന്റെ അമ്മയ്ക്ക് രോഗമില്ലായിരുന്നു. പ്രസവിച്ച് അടുത്തദിവസം കുഞ്ഞിന് നേരിയ ചൂട് അനുഭവപ്പെടുകയും അത് കൊവിഡായി മാറി രണ്ടാം ദിവസം മരിക്കുകയുമായിരുന്നു. രോഗപ്രതിരോധ ശക്തി ശിശുവിനില്ലാത്തതിനാൽ പെട്ടെന്ന് രോഗം പിടിക്കുകയായിരുന്നു.

സൗത്ത് ആഫ്രിക്കയിൽ ഇതുവരെ 18,003 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 339 പേർ മരിച്ചു. ലോക്ക് ഡൗൺ അടക്കം കർശന നിയന്ത്രണങ്ങളിൽ ജൂൺ ഒന്നു മുതൽ ഇളവ് വരുത്തുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.