pic

തിരുവനന്തപുരം: സൗദിയിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു.കൊല്ലം എഴുകോൺ സ്വദേശി ലാലി തോമസ് എന്ന അമ്പത്തിനാലുകാരിയാണ് മരിച്ചത്.കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ആരോഗ്യപ്രവർത്തകർ എത്തിയാണ് മരണം സ്ഥിരീകരിച്ചത്.

ലാലി തോമസിന്റെ മരണത്തോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളി ആരോഗ്യപ്രവർത്തകരുടെ എണ്ണം രണ്ടായി. സൗദിയിൽ മരിക്കുന്ന ആദ്യ മലയാളി ആരോഗ്യപ്രവർത്തകയാണ് ലാലി തോമസ്.