തിരുവനന്തപുരം: ഇന്നലെ പുലർച്ചെ രാജധാനി എക്സ്‌പ്രസിൽ എത്തിയ ഒരാളെ രോഗലക്ഷണങ്ങളുമായി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 135 പുരുഷന്മാരും 74 സ്ത്രീകളും 17 കുട്ടികളുമടക്കം 226 യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ 127 പേർ റെഡ് സോണിൽ നിന്നു വന്നവരാണ്. തിരുവനന്തപുരത്തിന് പുറമേ എറണാകുളത്തും കോഴിക്കോട്ടുമായിരുന്നു സ്റ്റോപ്പുണ്ടായിരുന്നത്. ലോക്ക് ഡൗൺ കാലയളവിൽ തിരുവനന്തപുരത്തെത്തുന്ന മൂന്നാമത്തെ രാജധാനി എക്സ്‌പ്രസായിരുന്നു ഇത്.
തിരുവനന്തപുരം -54പേർ
കൊല്ലം-75പേർ
ആലപ്പുഴ -8പേർ
പത്തനംതിട്ട -46പേർ
തമിഴ്നാട് -43പേർ