കുവൈറ്റ്: കൊവിഡ് ബാധിച്ച് കുവൈറ്റിൽ മലയാളി ഉൾപ്പെടെ മൂന്നു പേർകൂടി മരിച്ചതോടെ ആകെ മരണം 124 ആയി. 804 പേർക്കുകൂടി രോഗം ബാധിച്ചു. ഇതോടെ കൊവിഡ് ബാധിതർ 17,568 ആയി. കണ്ണൂർ മേലെ ചൊവ്വ പുത്തൻ പുരയിൽ അനൂപാണ് (51) മരിച്ച മലയാളി. പുതിയ രോഗികളിൽ 261 പേർ ഇന്ത്യക്കാരാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5,667 ആയി.
കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന സ്ഥലത്തെല്ലാം കൊവിഡ് ബാധിതരുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രവാസികളാണ് കുവൈറ്റിൽ അധികവും ഇതിൽ നാട്ടിൽ പോകാൻ തയ്യാറാകുന്ന പ്രവാസികളെ അതാത് നാടുകളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മലയാളികളിൽ തിരിച്ച് വരാൻ ആഗ്രഹിക്കാത്തവരുമുണ്ട്. തിരിച്ച് വന്നാൽ മടങ്ങിപ്പോകാൻ കഴിയുമോ എന്ന ആശങ്ക പരത്തുന്നുണ്ട്. ഗൾഫിൽ തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്നതും, സ്വദേശികൾ പ്രധാന ജോലികളിൽ കയറിപ്പറ്റുന്നതും പ്രവാസികൾക്ക് ഭീഷണിയായിരിക്കുകയാണ്. അതുകൊണ്ടാണ് പലരും വരാൻ മടിക്കുന്നതെന്ന് അറിയുന്നു.