നെയ്യാറ്റിൻകര:കൊവിഡ് രോഗ പ്രതിരോധത്തെ തുടർന്ന് ദുരിതത്തിലായ പാവപ്പെട്ട അന്യ സംസ്ഥാന തൊഴിലാളികളെ വീടുകളിലെത്തിച്ച് ജീവിക്കാനാവശ്യമായ സാമ്പത്തിക സഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് ആവശ്യപ്പെട്ടു. ജനതാദൾ (എസ്) നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി നെയ്യാറ്റിൻകര പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.സുധാകരൻ, ജില്ലാകമ്മിറ്റിയംഗങ്ങളായ ടി.സദാനന്ദൻ, തിരുപുറം മോഹൻകുമാർ,
കൂട്ടപ്പന രാജേഷ്, തിരുപുറം വിൻസെന്റ്, മണ്ഡലം ഭാരവാഹികളായ ജെ.ജയകുമാർ, കാരോട് ശിവദാസ്, ജെ.കുമുകൃഷ്ണൻ, ഇരുമ്പിൽ വർഗീസ്, അഡ്വ.ടൈറ്റസ്, പി.ആർ.ദാസ്,
യുവജനതാദൾ ജില്ലാ സെക്രട്ടറി ഞാറക്കാല സുരേഷ്, യുവജനതാദൾ മണ്ഡലം പ്രസിഡന്റ് എം.കെ. റിജോഷ്, സൈമൺ തുടങ്ങിയവർ നേതൃത്വം നൽകി.