നെയ്യാറ്റിൻകര: വി.എസ്.ഡി.പി മുൻ സംസ്ഥാന പ്രസിഡന്റും ഡി.സി.സി മുൻ സെക്രട്ടറിയുമായ നെല്ലിമൂട് ശ്രീമേഘാലയത്തിൽ ശ്രീധരൻ (73) നിര്യാതനായി. സംസ്കാരം ഇന്നലെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടന്നു. ഒരു വർഷത്തോളമായി പ്രമേഹത്തിന് ചികിത്സയിലായിരുന്നു.
അതിയന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമാണ്.
മുലയന്താന്നി ദേവി ക്ഷേത്ര സ്ഥാപക സെക്രട്ടറി, കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ ആദ്യകാല സെക്രട്ടറി, ദേശാഭിവർദ്ധിനി ഗ്രന്ഥശാലയുടെ മുൻ സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി, കേരളാ ഫോക് ലോർ അക്കാഡമി അംഗം, ആർ.എസ്.മണി ഫൗണ്ടേഷന്റെ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ. പണിക്കർ അവാർഡ്, നാഗപ്പൻ നായർ സ്മാരക പ്രഥമ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരനാണ്. ഭാര്യ: സാനുമതി (റിട്ട.ഹെഡ്മാസ്റ്റർ, കാഞ്ഞിരംകുളം പഞ്ചായത്ത് ഹൈസ്‌കൂൾ). മക്കൾ: അജീഷ് (അദ്ധ്യാപകൻ,ഗവ.വി.എച്ച്.എസ്.എസ്., ഇരിയണ്ണി, കാസർകോട്), ആഷിത (അദ്ധ്യാപിക ലൂർദ്ദ് മാതാ കോളേജ്, കുറ്റിച്ചൽ). മരുമക്കൾ: അഭിലാഷ് (മഹീന്ദ്ര ഫിനാൻസ്), ഇന്ദു (ഗവ.എച്ച്.എസ്.എസ് അദ്ധ്യാപിക, മധുരാൽ, കാസർകോട്). സഞ്ചയനം : 25ന് രാവിലെ 9ന്.