arrest

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ അറസ്റ്റ് തുടരുന്നു. ജാമിയ മിലിയ സർവകലാശാലയിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ആസിഫ് ഇഖ്ബാൽ തൻഹയാണ് ഇന്ന് അറസ്റ്റിലായത്. കലാപ കേസുകളിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ ജാമിയ വിദ്യാർത്ഥിയാണ് ആസിഫ്.

ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗമായ ആസിഫ് ആസിഫ് ഇഖ്ബാൽ കലാപത്തിന് ഗൂഡാലോചന നടത്തിയെന്നാണ് ആരോപണം. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ സംഘടിപ്പിച്ചതിലും, കലാപത്തിലും പങ്കുണ്ടെന്നും, ഇയാളുടെ മൊബൈലിൽ നിന്ന് ചില രേഖകൾ കണ്ടെത്തിയതായും പൊലീസ് പറയുന്നു. ലോക്ക് ഡൗൺ മറവിലുള്ള വിദ്യാർത്ഥി വേട്ട പൊലീസ് അവസാനിപ്പിക്കണമെന്നും ജാമിയ കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

നേരത്തേ കലാപ കേസുകളിൽ ജാമിയ വിദ്യാർത്ഥികളായ മീരാൻ ഹൈദറിനെയും സഫൂറ സർഗാറിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ പിന്നീട് യു.എ.പി.എ ചുമത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.