വിതുര:ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സി.പി.ഐ ആവിഷ്കിരിച്ച കപ്പകൃഷി പദ്ധതിയുടെ അരുവിക്കര നിയോജകമണ്ഡലം തല ഉദ്ഘാടനം വിതുരയിൽ നടന്നു.പൊന്നാംചുണ്ട് സ്വദേശി താജുദീന്റെ രണ്ടര ഏക്കർ ഭുമിയിലാണ് കൃഷി ആരംഭിച്ചത്.സി.പി. ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു.പൊന്നാംചുണ്ട് വാർഡ് മെമ്പർ മഞ്ജുഷാ ആനന്ദ്, എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി സന്തോഷ്,ബ്രാഞ്ച് സെക്രട്ടറി ബാലചന്ദ്രൻനായർ,എ.ഐ.ടി.യു.സി കൺവീനർ തങ്കരാജൻ, ആഷിക് നർമ്മദ,വൈഷ്ണവ് കോട്ടിയത്തറ എന്നിവർ പങ്കെടുത്തു.സി.പി.ഐയുടെ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ആര്യനാട് പഞ്ചായത്തിലേ ഇഞ്ചപ്പുരിയിൽ ആരംഭിച്ചകപ്പ,മലക്കറി കൃഷികളുടെ ഉദ്ഘാടനം മുൻ എം. എൽ.എ.മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് അദ്ധ്യക്ഷതവഹിച്ചു.