വിതുര : കൊവിഡ് 19നെതിരെ ശക്തമായ പ്രതിരോധപ്രവർത്തനം നടത്തുന്ന തൊളിക്കോട് ഗവൺമെന്റ് ആശുപത്രിയിലെ ഡോക്ടർമാരെയും,സ്റ്റാഫ്നഴ്സുമാരെയും മറ്റ് ആരോഗ്യപ്രവർത്തകാരെയും കോൺഗ്രസ്‌ തൊളിക്കോട് ടൗൺ കമ്മിറ്റി ആദരിച്ചു. കോൺഗ്രസ്‌ ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,മെഡിക്കൽ ഓഫിസർ ഡോ.സുജാറാണി,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം തോട്ടുമുക്ക്‌ അൻസർ,തൊളിക്കോട് ടൗൺ വാർഡ് മെമ്പർ തൊളിക്കോട് ഷംനാദ്,തേവൻപാറ വാർഡ് മെമ്പർ എൻ.എസ്.ഹാഷിം,മുൻ പഞ്ചായത്ത്‌ അംഗം ഷെമിഷംനാദ്,കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി കെ.എൻ.അൻസർ എന്നിവർ പങ്കെടുത്തു.