പാലോട്:വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ ബി.ജെ.പി വൈദ്യുതി ഓഫീസുകൾക്കു മുന്നിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.ന്ദിയോട് നടന്ന പരിപാടി പഞ്ചായത്ത് മെമ്പർ നന്ദിയോട് സതീശൻ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ ബിനു ജനമിത്ര,കാർത്തിക സന്തോഷ്,ഹരിലാൽ,വിനീഷ് പാലുവള്ളി,വിഷ്ണു പവത്തൂർ എന്നിവർ നേതൃത്ത്വം നൽകി.പെരിങ്ങമ്മല നടന്ന പരിപാടി പ്ലാമൂട് അജി ഉദ്ഘാടനം ചെയ്തു.ശ്രീമംഗലം ശ്രീകണ്ഠൻ,ശ്രീജിത്ത് പാലോട് ,പുഷ്കരൻ ,ബാബു, തുളസി മാമൂട് തുടങ്ങിയവർ നേതൃത്വം നൽകി.