pm-modi

ന്യൂഡൽഹി: ഉംപുൺ ചുഴലിക്കാറ്റ് വീശിയടിച്ച സാഹചര്യത്തിൽ രാജ്യം ഒഡീഷയിലെയും പശ്ചിമബം​ഗാളിലെയും ദുരിതബാധിതർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഉള്ള ശ്രങ്ങൾ തുടരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഉംപൂണിനെ തുടർന്ന് ഒഡിഷയിലും ബംഗാളിലുമായി ഇരുപതോളം പേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു.