മുംബയ്: ടി20 ലോകകപ്പ് മാറ്റണോ എന്ന കാര്യം 27ന് നടക്കുന്ന ഐ.സി.സി യോഗത്തിൽ തീരുമാനിക്കുമെന്ന് ബി.സി.സി.ഐ അധികൃതർ വ്യക്തമാക്കി. ടി20 ലോകകപ്പ് മാറ്റാനുള്ള സാദ്ധ്യതയാണ് കൂടുതലെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നത്. വിവിധ രാജ്യങ്ങളുടെ വിസ പ്രശ്നങ്ങളും കൊവിഡ് അവസ്ഥകളും കണക്കിലെടുത്തുമാത്രമേ ലോകകപ്പിന്റെ കാര്യം തീരുമാനിക്കൂ.
എന്നാൽ ഐ.പി.എൽ മത്സരങ്ങൾ തുടങ്ങാനും ഒരുങ്ങുകയാണ്. കളിക്കാൻ താത്പര്യമുള്ള വിദേശ താരങ്ങൾക്ക് വ്യക്തിഗത വിസ ശരിയാക്കിയാൽ ഇന്ത്യയിലേക്ക് എത്താമെന്നതാണ് ഒരു അവസരമായി ബി.സി.സി.ഐ കണക്കുകൂട്ടുന്നത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇന്ത്യയിലെത്തുന്ന താരങ്ങൾ 14 ദിവസം ക്വാറന്റൈനിൽ പോകണമെന്നത് മത്സരക്രമത്തെ ബാധിക്കുമോ എന്ന ആശങ്കയും ബി.സി.സി.ഐക്കുണ്ട്