മസ്‌കറ്റ്: പൊതുസ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാൽ മസ്കറ്റിൽ 20 റിയാൽ പിഴ ഈടാക്കും. പെരുന്നാൾ സമയത്ത് യാതൊരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ല. ഒരു സ്ഥലത്ത് കുടുംബപരമായ ബന്ധമില്ലാത്ത അഞ്ചിലധികം പേർ ഒത്തുചേർന്നാൽ അത് സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ ലംഘനമായി കണക്കാക്കും. ഇത്തരം കേസിൽ പിടിയിലാകുന്ന ഓരോരുത്തരിൽ നിന്നും നൂറ് റിയാൽ വീതം പിഴ ഈടാക്കും. ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർ 1500 റിയാൽ നൽകേണ്ടിവരും. വിവാഹം, അവധി സമയങ്ങൾ, ആരാധനാലയങ്ങളിലെ ഒത്തുചേരലുകൾ എന്നിവക്കെല്ലാം പിഴ നൽകേണ്ടിവരും.
327 പേർക്കാണ് കൊവിഡ് രോഗബാധ കണ്ടെത്തിയത്. ഇതിൽ 105 പേർ ഒമാനികളാണ്. സാമൂഹിക അകലം സംബന്ധിച്ച നിർദേശങ്ങൾ പാലിക്കാത്തതാണ് ഒമാനികളിലെ രോഗബാധ വർദ്ധിക്കാൻ കാരണം. ഇതുവരെ 25 പേർക്കാണ് പ്ലാസ്മ ചികിത്സ നൽകിയത്. ഇതിൽ 18 പേരുടെ രോഗം ഭേദമായി.