intuc

തിരുവനന്തപുരം: വിറ്റഴിക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്ന 40 രൂപയുടെ പഴയ ടിക്കറ്റുകൾ ഏജന്റുമാരെ കടമായി അടിച്ചേൽപിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ലോട്ടറി ടിക്കറ്റ് വില 20രൂപയാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരള ലോട്ടറി ഏജന്റ്സ് ആൻ‌ഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി ) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിൽപ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അസോസിയേഷൻ പ്രസിഡന്റ് ഡോ. വി.എസ്.അജിത്കുമാർ,കെ.എസ്. ശ്രീര‌ഞ്ജൻ,ജി.ചന്ദ്രബാബു,ഗോപൻ നെടുമങ്ങാട്,നസീർ.എസ്,ശോഭന ശൈലൻ,വി.ബിജു എന്നിവർ പങ്കെടുത്തു.