വക്കം: ബ്യൂട്ടി പാർലറുകൾ തുറന്നതോടെ കുട്ടികളുടെ മുടി വെട്ടാൻ തിരക്ക്. ചില ബ്യൂട്ടി പാർലറുകളിൽ ന്യൂസ് പേപ്പർ കൊണ്ടുള്ള എപ്രോണുമായാണ് പാർലറുകൾ തുറന്നത്. ന്യൂസ് പേപ്പർ എപ്രോൺ ധരിപ്പിച്ചപ്പോൾ കുട്ടികൾക്കും കൗതുകം.
കൊറോണ വൈറസ് ഭീതിയിലാണ് പഴയ തുണി എപ്രോണുകൾ ഒഴിവാക്കി ചിലയിടങ്ങളിൽ ന്യൂസ് പേപ്പറിൽ നിർമ്മിച്ച എപ്രോണുകൾ രംഗത്തിരക്കിയത്. മുടി വെട്ടിക്കഴിഞ്ഞാൽ ന്യൂസ് പേപ്പർ എപ്രോൺ മടക്കി വേസ്റ്റ് ബോക്സിലിടാം. ഇത് കൂടുതൽ സുരക്ഷിതമാണെന്നാണ് ഇപ്പോഴത്തെ നിലപാട്. കഴിഞ്ഞ ദിവസം നിലയ്ക്കാമുക്കിലെ ബ്യൂട്ടി പാർലറിൽ മുടി വെട്ടാൻ എത്തിയ അഞ്ച് വയസുകാരൻ താരക് ന്യൂസ് പേപ്പർ എപ്രോൺ കണ്ടപ്പോൾ അതിശയമായിരുന്നു. ആദ്യം ഒന്ന് അറച്ച ശേഷമാണ് മുടി വെട്ടാൻ സമ്മതിച്ചത്.