insects

വെളുത്ത ഉറുമ്പ് എന്ന് അറിയപ്പെടുന്ന ചിതലുകൾ തടികൾ തുരക്കുന്ന പ്രാണികളാണ്. ജോലിസ്ഥലത്തോ വീട്ടിലോ ചിതൽബാധ ഉണ്ടായിക്കഴിഞ്ഞാൽ, തുടർന്നുള്ള നഷ്ടം സ്ഥിരമാണ്.

വീട്ടുപകരണങ്ങൾ തിന്നു നശിപ്പിക്കുന്ന ചിതലുകളെ ഒഴിവാക്കണമെന്ന് ചിന്തിക്കുകയാണെങ്കിൽ, അതിനുള്ള ഉത്തരമാണ് ഓറഞ്ചുതൈലം. ചിതലുകളെ കൊല്ലുവാൻ ഏറ്റവും ഫലപ്രദമാണ് ഓറഞ്ചുതൈലം. മാത്രമല്ല, ഓറഞ്ചുതൈലം പ്രയോഗിച്ചിട്ടും ചാകാത്ത ചിതലുകൾ തടിയെ തിന്നൊടുക്കുന്ന കാര്യത്തിൽ ഒട്ടും തന്നെ ഫലപ്രദമല്ലെന്നും കാണുവാൻ കഴിഞ്ഞു. ചിതലുകളെ ഒഴിവാക്കുന്നതിനുള്ള മികച്ചൊരു സ്വാഭാവിക പ്രതിവിധിയാണിത്. ചെറുപ്രാണികൾക്ക്, പ്രത്യേകിച്ചും ചിതലുകൾക്ക് വിഷമാണെന്ന് വളരെ കാലമായി അറിയപ്പെടുന്ന ഡി-ലിമോണീൻ ആണ് ഇതിലെ സജീവ ഘടകം. ഇതിന്റെ ബാഷ്പം പ്രയോഗിക്കപ്പെട്ട ചിതലുകളിലും ഉയർന്ന തോതിലുള്ള മരണനിരക്ക് കാണുവാനായി. മണ്ണിനടിയിലുള്ള ചിതലുകളെ ഒഴിവാക്കുന്നതിനും ഓറഞ്ചുതൈലത്തെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാം. ചിതലുകൾ ബാധിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ചെറിയ സുഷിരങ്ങളുണ്ടാക്കുക, ആ സുഷിരങ്ങൾക്കുള്ളിലേക്ക് ഓറഞ്ചുതൈലം ഒഴിക്കുക. 3 ദിവസംതുടങ്ങി പരമാവധി 3 ആഴ്ചകൾക്കുള്ളിൽ ചിതലുകളെ ഒഴിവാക്കുവാൻ ഇത് സഹായിക്കും.

ചിതലുകളെ തുരത്തുന്നതിനുള്ള ലളിതവും രാസപദാർത്ഥമുക്തവുമായ ഒരു പ്രതിവിധിയാണ് അടുത്തത്. ചിതലുകൾ ബാധിച്ച തടിയിൽ വൈദ്യുതപ്രഹരമേല്പിക്കുക. അതിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണത്തിന് ഉയർന്ന വോൾട്ടേജും (90,000 വോൾട്ട്), താഴ്ന്ന വിദ്യുത്പ്രവാഹവുമാണുള്ളത് (0.5 ആംപിയറിൽ താഴെ). ഇത്തരം വൈദ്യുതപ്രയോഗ ഉപകരണങ്ങൾ കമ്പോളത്തിൽ ലഭ്യമാണ്. ലോഹം, സ്ഫടികം, കോൺക്രീറ്റ് തുടങ്ങിയ സാധാരണ കെട്ടിട പദാർത്ഥങ്ങൾ വൈദ്യുതി പ്രയോഗിക്കുന്ന പ്രവർത്തനത്തിന് പ്രതിബന്ധമാകാറുണ്ട്. ചിതലുകളുടെ മരണനിരക്കിനെ അത് ബാധിക്കാം. അത്യധികമായ ചൂടും തണുപ്പും ചിതലുകൾക്ക് അതിജീവിക്കാൻ കഴിയുകയില്ല. 120 ഡിഗ്രി ഫാരൻഹീറ്റ് എന്ന കൂടിയ താപനിലയിലും, -20 ഡിഗ്രി ഫാരൻഹീറ്റ് എന്ന താണ താപനിലയിലും ചിതലുകൾ ചത്തുപോകും. ഏറ്റവും കുറഞ്ഞത് 33 മിനിറ്റെങ്കിലും തടിസാധനങ്ങളെ 120 ഡിഗ്രി ഫാരൻഹീറ്റിലോ അതിൽ കൂടിയ താപനിലയിലോ ചൂടാക്കുക. കൂടാതെ തടിയുരുപ്പടികളെയോ ചിതൽബാധിച്ച എന്തിനേയും നിങ്ങൾക്ക് വെയിലത്തുവയ്ക്കാം. അവയിലെ ഈർപ്പം പോകുവാൻ അത് സഹായിക്കും. ചിതലുകൾ ചത്തുപോകുകയോ തടിവിട്ട് ഒഴിഞ്ഞുപോകുകയോ ചെയ്യും. അവയെ തുരത്തുവാനുള്ള രാസപദാർത്ഥമുക്തമായ ഒരു പ്രതിവിധിയാണ് ചൂട് നൽകുക എന്നത്.

ചിതലുകളുടെ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും, അങ്ങനെ അവയെ കൊല്ലുകയും ചെയ്യുന്ന സ്വാഭാവികമായ ഒരു കീടനാശിനിയാണ് ബോറിക്കമ്ലം. പ്രാണികളെ തുരത്തുന്നതിനുവേണ്ടി വെള്ളവും ബോറിക്കമ്ലത്തിന്റെ പൊടിയും കൂട്ടിക്കലർത്തി പെയിന്റുചെയ്യാൻ ഉപയോഗിക്കുന്ന ബ്രഷിന്റെ സഹായത്തിൽ ചിതൽബാധയേറ്റ പ്രതലത്തിൽ തേയ്ക്കുക. ഈ ലായനിയെ നിങ്ങളുടെ മുറിയിലും പൂന്തോട്ടത്തിലും ഉപയോഗിക്കുവാനാകും. മറ്റൊന്നും ഉപയോഗിച്ചിട്ടില്ലാത്ത തടിയുരുപ്പടികളുടെ പ്രതലത്തിൽ ബോറേറ്റ് അടങ്ങിയ ഉല്പന്നങ്ങളെ തളിക്കുകയോ പെയിന്റ് ചെയ്യുകയോ ആകാം. അവ അവിടെ കുതിർന്നുചേരുകയും തടിയ്ക്കുള്ളിൽ ബോറിക്കമ്ലത്തിന്റെ പരലുകളെ അവശേഷിപ്പിക്കുകയും ചെയ്യും. ചിതലുകൾ ഈ തടിയെ ആഹരിക്കുമ്പോൾ അവയ്ക്ക് വിഷബാധയുണ്ടാകും. ശ്വസിക്കുകയോ ഉള്ളിൽ കഴിക്കുകയോ ചെയ്യുന്നത് മനുഷ്യരെ സംബന്ധിച്ച് അപകടമാണെന്നതിനാൽ, ബോറിക്കമ്ലത്തെ കൈകാര്യം ചെയ്യുമ്പോൾ മുഖംമൂടിയും കയ്യുറയും ധരിക്കുന്നത് നല്ലതാണ്.

ചിതലുകൾ തടിയെ മാത്രമല്ല, കടലാസുകളെയും കാർബോഡുകളെയും ഭക്ഷിക്കും. ചുരുക്കത്തിൽ, സെല്ലുലോസ് അടങ്ങിയ എന്തിനെയും അവ ഭക്ഷണമാക്കും. ചിതലുകളെ നിയന്ത്രിക്കാൻ ഒരു കെണിയായി കാർബോഡിനെ ഉപയോഗിക്കാം. ഒരു കാർബോഡ് പെട്ടിയെ നനച്ചശേഷം ചിതൽബാധയേറ്റ സ്ഥലത്ത് അവയെ ആകർഷിക്കുവാനായി കൊണ്ടുവയ്ക്കുക. ഇതിൽ ചിതൽ നിറയുമ്പോൾ, ചിതലിനോടൊപ്പം നീക്കംചെയ്യുക. കത്തിച്ചുകളയുന്നതാണ് ഉത്തമം. ആവശ്യമെങ്കിൽ ഈ പ്രക്രിയ ആവർത്തിച്ച് ചെയ്യുക.

ചിതലുകളെ തുരത്തുവാൻ ചില സുഗന്ധതൈലങ്ങളും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, കരയാമ്പൂത്തൈലവും രാമച്ചത്തൈലവും അവയിൽ ചുരുക്കം ചില പേരുകളാണ്. ഇവ രണ്ടും ചിതലുകളെ ക്രമേണ കൊല്ലുകയും ഭാവിയിൽ അവ ഉണ്ടാകുകയില്ലെന്നുള്ള ഉറപ്പ് നൽകുകയും ചെയ്യുന്നു. എന്തായാലും ചിതലുകളെ കൈകാര്യം ചെയ്യുന്നതിനുവേണ്ടി രാമച്ചം പൊതുവെ ഉപയോഗിക്കാറുണ്ട്. ഒരു മിസ്റ്റ് സ്‌പ്രെയർ ഉപയോഗിച്ച് തടികളുടെ പ്രതലങ്ങളിലും ചിതൽബാധയേറ്റ മറ്റ് സ്ഥലങ്ങളിലും സുഗന്ധതൈലങ്ങൾ തളിക്കുക.

സമ്പർക്കത്തിലാകുകയാണെങ്കിൽ, കറ്റാർവാഴ ചിതലുകളെ കൊല്ലും. കറ്റാർവാഴയുടെ ഒരു മുഴുവൻ സസ്യത്തെ ഞെക്കിപ്പിഴിഞ്ഞ് വായു കടക്കാത്ത ഒരു പാത്രത്തിൽ അടച്ചശേഷം എല്ലാ ചാറും ഊറി വരുന്നതുവരെ ഏതാനും ദിവസങ്ങൾ വെള്ളത്തിൽ വയ്ക്കുക. ഈ മിശ്രിതത്തെ നന്നായി കലർത്തിയശേഷം അവശേഷിക്കുന്ന കഷ്ണങ്ങളെ നീക്കം ചെയ്യുന്നതിനുവേണ്ടി അരിപ്പയിൽ അരിച്ചെടുക്കുക. ചിതൽബാധയേറ്റ തടിയിൽ തളിക്കുന്നതിനുവേണ്ടി ഈ ലായനിയെ ഉപയോഗിക്കുക.

കറിയുപ്പ് (സോഡിയം ക്ലോറൈഡ്) നല്ലൊരു കീടനാശിനിയാണ്. കറിയുപ്പ് അലിയിച്ച ലായനി ചിതൽബാധയേറ്റ സ്ഥലങ്ങളിൽ അവയെ കൊല്ലുന്നതിനുവേണ്ടി നേരിട്ട് തളിക്കുക. അല്ലെങ്കിൽ കുറച്ച് പഞ്ഞിയെടുത്ത് അതിനെ ഈ ലായനിയിൽ കുതിർത്തശേഷം സ്ഥലത്ത് വയ്ക്കുക. കറിയുപ്പിലെ സെല്ലുലോസിന്റെ സാന്നിദ്ധ്യംകാരണം ചിതലുകൾ പഞ്ഞിയിലേക്ക് ആകർഷിക്കപ്പെടും. ഈ പ്രക്രിയ അവയെ കൊല്ലുക മാത്രമല്ല, വീണ്ടും ഉണ്ടാകുന്നതിനെ പ്രതിരോധിക്കുകയും ചെയ്യും.

പെട്രാളിയം ജെല്ലിയിൽ ഫിനോൾ അടങ്ങിയിരിക്കുന്നു. ഈർപ്പമില്ലാത്ത തടിയുരുപ്പടിയിൽ പെട്രോളിയം ജെല്ലി തേയ്ക്കുക. ഒന്നോ രണ്ടോ ദിവസങ്ങൾ അങ്ങനെ നിലനിറുത്തുക. അതിനുശേഷം മൃദുവായ ഒരു തുണി ഉപയോഗിച്ച് തുടച്ചുമിനുക്കുക. മൈക്രോവേവുകൾ ഉല്പാദിപ്പിക്കുന്ന വൈദ്യുതകാന്തികതരംഗങ്ങൾ ചിതലുകളുടെ ശരീരകോശങ്ങൾക്കുള്ളിലുള്ള ദ്രവങ്ങളെ ചൂടാക്കി കോശസ്തരത്തെ നശിപ്പിച്ച് അവയെ കൊല്ലും. ചെറിയ മൈക്രോവേവ് ഉപകരണങ്ങൾ കമ്പോളത്തിൽ ലഭ്യമാണ്. നിങ്ങളുടെ ഭവനങ്ങളിൽനിന്നും ചിതലുകളെ പൂർണ്ണമായും തുരത്തുവാൻ അവ സഹായിക്കും.