നെടുമങ്ങാട് :കാർഷിക മേഖലയിലെ ഉൽപ്പാദനം,വിതരണം,സംസ്കരണം,വിലനിർണയം എന്നിവയെല്ലാം സ്വകാര്യ മേഖലയ്ക്ക് കീഴിലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരള കർഷക സംഘം അരുവിക്കര മേഖലാ കമ്മിറ്റി അരുവിക്കര പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധിച്ചു. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആർ.രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.അരുവിക്കര മേഖലാ കമ്മിറ്റി സെക്രട്ടറി വി.ആർ ഹരിലാൽ ,ട്രഷറർ എം.സൈനുലാബ്ദീൻ,കുറിഞ്ചിലക്കോട് ശശികുമാർ, മോഹൻദാസ്, സുനിൽകുമാർ കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.