നെടുമങ്ങാട് :കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലിയോട് ജെംസ് ഫൗണ്ടേഷനിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ശേഖരന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ,മുജീബ്,ആർ.ജെ മഞ്ചു,കല്ലിയോട് ഭുവനചന്ദ്രൻ,ഇര്യനാട് രാമചന്ദ്രൻ,പ്രവീൺ പനവൂർ,വേങ്കവിള രാജശേഖരൻ,കുളപ്പള്ളി സുനിൽ, മൂഴി സുനിൽ,കുളപ്പള്ളി അജി തുടങ്ങിയവർ പങ്കെടുത്തു.