നെടുമങ്ങാട് :മാനസികാസ്വാസ്ഥ്യമുള്ള അമ്മയെയും മകനെയും നെടുമങ്ങാട് തണൽ റവന്യൂ ടവർ കൂട്ടായ്മ പൊലീസിന്റെ സഹായത്തോടെ പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.ആനാട് തീർത്ഥംകരയിൽ ചന്ദ്രിക (48,മകൻ അജി ( 23) എന്നിവരാണ് ചികിത്സയും പരിചരണവുമില്ലാതെ വീട്ടിൽ ഒറ്റപ്പെട്ട് കഴിഞ്ഞത്.എസ്.ഐ ശ്രീകുമാർ,തണൽ പ്രസിഡൻറ് സുൽഫി ഷെഹീദ്,സെക്രട്ടറിമായ വി.എസ്.നായർ,പൊലീസ് അസോസിയേഷൻ ഭാരവാഹി ഷിബു,തണൽ അംഗങ്ങളായ വിനീത്, നവാസ് പുളിമൂട്,രാജാറാം,ഗോപകുമാർ,വിനോദ് കണ്ണാരംകോട്,അജു,കെ.മധു,ജയ,അജിത എന്നിവർ നേതൃത്വം നൽകി.