തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതിനെതിരേയും ജെ.ടി.യു.സി ജില്ലാ കമ്മിറ്റി ഏജീസ് ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ. എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. കൊല്ലംകോട് രവീന്ദ്രൻ നായർ, വേളി പ്രമോദ്, എൽ.വർഗീസ്, കാലടി അശോകൻ, പോങ്ങിൽ മണി തുടങ്ങിയവർ പങ്കെടുത്തു.