പാലോട്: കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. നന്ദിയോട് നടന്ന സമഭാവന പ്രതിജ്ഞാചടങ്ങിൽ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.രാജ്കുമാർ പ്രതിജ്ഞ ചൊല്ലി. ഡി.സി.സി.സെക്രട്ടറി.പി.എസ്. ബാജിലാൽ, ബി.എൽ. കൃഷ്ണപ്രസാദ്, ബി. സുശീലൻ, കാനാവിൽ ഷിബു, പത്മാലയം മിനിലാൽ, ജി.സാജു, സി.പി.വിനോദ് ,സനൽ കുമാർ, അനിൽകുമാർ, പി.മോഹനൻ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.