pic

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പരീക്ഷകള്‍ ജൂണില്‍ നടത്താന്‍ തീരുമാനം. ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി.ജലീല്‍ വി.സിമാരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. പ്രാദേശികസ്ഥിതികള്‍ കണക്കിലെടുത്ത് പരീക്ഷാതീയതി സർവകലാശാലകൾക്ക് നിശ്ചയിക്കാം.അവസാന വർഷ വിദ്യാർത്ഥികളുടെ പരീക്ഷകൾക്ക് മുൻഗണന നൽകണമെന്നും യോഗത്തിൽ തീരുമാനമായി. ജൂണിൽ തന്നെ പരമാവധി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനും ഓൺലൈൻ ക്ലാസുകളിൽ ഹാജർ നിർബന്ധമാക്കാനും യോഗത്തിൽ തീരുമാനമെടുത്തു.