നെയ്യാറ്റിൻകര:കെ.എസ്.ഇ ബിയുടെ അമിത കറന്റ് ചാർജിനെതിരെ അമരവിള വില്ലേജ് ഓഫിസിനു മുമ്പിൽ ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റി പന്തം കൊള്ളുത്തി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് അജയന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ സംസ്ഥാന സമിതി അംഗം കൊല്ലയിൽ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് അനിവേലപ്പൻ,മീഡിയ സെൽ കൺനർ അമ്പലം ദിലീപ്,രാജേഷ്,ഗോപൻ,കൊടുങ്കര ജയൻ,കെ.സി.അനിൽകുമാർ തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്തു.