തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 10 ജില്ലകളിലായി 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് അഞ്ചു പേർക്കും കണ്ണൂരിൽ നാലു പേർക്കും കോട്ടയത്തും തൃശൂരും മൂന്നു പേർക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവും ഇടുക്കിയിലും പാലക്കാട്ടും കാസർകോട്ടും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ഇതിൽ 14 പേർ വിദേശത്തു നിന്നും (യു.എ.ഇ.8, കുവൈറ്റ് 4, ഖത്തർ1, മലേഷ്യ1) 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര 5, തമിഴ്‌നാട് 3, ഗുജറാത്ത് 1, ആന്ധ്രാപ്രദേശ് 1) വന്നതാണ്.
അതേസമയം ഇന്നലെ എട്ടു പേർ രോഗമുക്തരായി.
690: മൊത്തം കൊവിഡ് ബാധിതർ
510: രോഗമുക്തരായവർ
177: ചികിത്സയിലുള്ളത്
മടങ്ങിയെത്തിയവർ
5495: വിമാനത്തിൽ
1621: കപ്പലിൽ
2136: ട്രെയിനിൽ
68,844: സ്വകാര്യവാഹനങ്ങളിൽ
78,096: ആകെ