കോവളം:കോവിഡ് 19 പ്രതിരോധത്തിന് അടിയന്തരമായി സംസ്ഥാന സർക്കാരിന് സാമ്പത്തിക സഹായം അനുവദിക്കാൻ കേന്ദ്ര ഗവ. തയ്യാറാകണമെന്നും, തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെയും കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ജനതാദൾ എസ്. ദേശീയ ജനറൽ സെക്രട്ടറി എ. നീലലോഹിതദാസ് ആവശ്യപ്പെട്ടു. ജനതാദൾ എസ്. കോവളം മണ്ഡലം വെങ്ങാനൂർ പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് തെന്നൂർകോണം ബാബു അദ്ധ്യക്ഷനായിരുന്നു.വി.സുധാകരൻ,ശശികുമാർ,കോളിയൂർ സുരേഷ്, കോവളം രാജൻ,ടി.രാജേന്ദ്രൻ,അഡ്വ.ജി.മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.