തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കെ.പി.സി.സി സമഭാവനാ ദിനമായി ആചരിച്ചു. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമഭാവനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി,എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, വൈസ് പ്രസിഡന്റുമാരായ ശരത്ചന്ദ്ര പ്രസാദ്, മൺവിള രാധാകൃഷ്ണൻ,ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി,പാലോട് വി,കെ.പി.അനിൽകുമാർ, മണക്കാട് സുരേഷ്, ജ്യോതികുമാർ ചാമക്കാല, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പന്തളം സുധാകരൻ, ആർ.വത്സലൻ,എ.ഐ.സി.സി. അംഗം കെ.എസ്.ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ, ബ്ലോക്ക്, മണ്ഡലം തലത്തിൽ കോൺഗ്രസ് പ്രവർത്തകർ രക്തദാനം, അന്നദാനം ഉൾപ്പെടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി.