തിരുവനന്തപുരം; സർക്കാരിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി തസ്തികകളിലേക്കുള്ള നിയമനം വൈകുന്നതിനെതിരെ സംസ്ഥാനത്തെ ലാസ്റ്റ് ഗ്രേഡ് മുതൽ, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വരെയുള്ള റാങ്ക് ഹോൾഡേഴ്സ് നടത്തിയ ഓൺലൈൻ സമരം വ്യത്യസ്‌തമായി. ഏകദേശം ഒരു ലക്ഷത്തോളമുള്ള റാങ്ക് ഹോൾഡേഴ്സ് നവമാധ്യമങ്ങളായ ഫേസ് ബുക്ക്,വാട്സ് ആപ്പ്, ഇന്റാഗ്രാം, ട്വിറ്റർ എന്നിവയിലൂടെയാണ് പ്രതിഷേധിച്ചത്. ലോക്ക് ഡൗൺ കാരണം സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു സമരം സംഘടിപ്പിച്ചതെന്ന് ഫെഡറേഷൻ ഒഫ് വേരിയസ് പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ (ഫെറ) സംസ്ഥാന സെക്രട്ടറി വിനിൽ പറഞ്ഞു.