courses

തിരുവനന്തപുരം: നഗരസഭയുടെയും സ്വസ്‌തി ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി ഡൗൺ ടു എർത്ത് പദ്ധതിയുടെ ഭാഗമായി വിവിധ കോഴ്സുകൾ ആരംഭിക്കുന്നു. കേരള പൊലീസ്, ക‌ൃഷി വകുപ്പ്, ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, അസോസിയേഷൻ ഒഫ് അഗ്രിക്കൾച്ചർ ഓഫീസേഴ്സ്, കേരള ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, നർമ്മദാ ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയും നാലാഞ്ചിറ ബി-ഹബ്ബും സഹകരിച്ചാണ് ‌ കോഴ്സുകൾ ആരംഭിക്കുന്നത്. തുടക്കത്തിൽ അഞ്ചു കോഴ്സുകളാണ് സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജൂൺ ആദ്യവാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. ഓൺലെെനായി ലെെവ് ക്ലാസുകളും പ്രോജക്ടുകളും ഉൾപ്പെടുത്തിയുള്ള കോഴ്സുകൾ 14 മുതൽ 21 മണിക്കൂർ വരെ ദെെർഘ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കും. പ്രകൃതിയെ കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് അവസരമൊരുക്കും. ആരോഗ്യ പൂ‌ർണമായ ഭാവിയെ വാർത്തെടുക്കുകയാണ് ലക്ഷ്യം. പദ്ധതി കേരളം മുഴുവൻ വ്യാപിപ്പിക്കും. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൃഷി മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള പരിശീലനങ്ങളും വിവിധ ബാച്ചുകൾ വഴി നൽകും. വിശദ വിവരങ്ങൾക്ക്,ഫോൺ: 7994211666, 7994366611 ഇമെയിൽ:bhub.tvn@bloombloom.co.