കഴക്കൂട്ടം: ലോക്ക് ഡൗണിനെ തുടർന്ന് ദേശീയ പാതയ്ക്കരികിലേക്ക് മാറ്റിയ കണിയാപുരം ആലുംമൂട്ടിലെ മത്സ്യമാർക്കറ്റ് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും സമീപത്തെ വർക്ക്ഷോപ്പുകളടക്കമുള്ള വ്യാപാരസ്ഥാപനങ്ങൾക്കും ദുരിതമായി മാറി. ജന തിരക്കായ ഇവിടെ മാർക്കറ്റ് വന്നതോടെ ഏതുനിമിഷവും വാഹനപകടങ്ങൾ സംഭവിക്കാം. രാവിലെ എട്ട് മുതൽ കണിയാപുരം ആലുംമൂട് മുതൽ പള്ളിപ്പുറം വരെ വഴിയാത്രക്കാരെ തടസപ്പെടുത്തി കൊണ്ട് കച്ചവടക്കാർ റോഡരുകിൽ നിറയുകയാണ്. മാത്രമല്ല ഒട്ടുമിക്ക മത്സ്യകച്ചവടക്കാരും മാസ്ക് ധരിക്കുന്നില്ലെന്നും പരാതിയുണ്ട്. മംഗലപുരം പൊലീസ് ഇതൊന്നും കണ്ട ഭാവം പോലും നടിക്കാറില്ല. ഒന്നരമാസത്തോളമായി പൂട്ടികിടന്ന കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള മാർക്കറ്റ് പഞ്ചായത്ത് വക മാർക്കറ്റിലേക്ക് മാറ്റണമെന്നാണ് ആവശ്യം.