വെള്ളറട: കേരള മുസ്ളീം യുവജന ഫെഡറേഷൻ പനച്ചമൂട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനച്ചമൂട് മുസ്ളീം ജമാത്തിലെ കുടംബങ്ങൾക്ക് ഭക്ഷ്യ ധാന്യകിറ്റുകൾ വിതരണം ചെയ്തു. അതോടൊപ്പം പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും ഭക്ഷ്യ കിറ്റുകൾ നൽകി. യൂണിറ്റ് പ്രസിഡന്റ് നൗഷാദ്,​ ജനറൽ സെക്രട്ടറി ഷബീർ,​ ട്രഷറർ ഷാനവാസ്,​ അമാനുള്ള മിഫ്താഹി,​ ഫൈസൽ ഖാൻ,​ സുബൈർ,​ അൻഷാദ്,​ അർഷാദ്,​ താജുദ്ദീൻ,​ ഷമീർ,​ സജാദ്,​ മാഹിം,​ ഷാഹുൽ,​ ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.