തിരുവനന്തപുരം: ദക്ഷിണ കേരള ലജ്‌നത്തുൽ മു അല്ലിമീൻ തിരുവനന്തപുരം മേഖലയുടെ രണ്ടാം ഘട്ട റിലീഫ് വിതരണം നടന്നു. മണക്കാട് സെൻട്രൽ ജും ആ മസ്ജിദിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ മദ്രസ അദ്ധ്യാപകർക്കുമുള്ള സാമ്പത്തിക സഹായ വിതരണം ജനറൽ സെക്രട്ടറി ഖാദർ റൂബി നിർവഹിച്ചു.