mullappally

തിരുവനന്തപുരം: ദുർവാശിയുടെയും ദുരഭിമാനത്തിന്റെയും തടവുകാരനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. 13 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഓർത്താണ് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റാൻ ആവശ്യപ്പെട്ടത്. ദുരഭിമാനം വെടിയാൻ തയാറല്ലാത്ത മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയും പരിഗണിച്ചില്ല. പരീക്ഷ നടത്താനുള്ള തീരുമാനത്തെ ഇനി എതിർക്കുന്നില്ല. വിദ്യാർത്ഥികൾക്ക് ആവശ്യമായ സുരക്ഷ സർക്കാർ ഒരുക്കണം. പിണറായി സർക്കാർ നാല് വർഷം പൂർത്തിയാക്കുന്ന 25ന് സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടി 19,000 വാ‌ർഡുകളിൽ സാമൂഹിക അകലം പാലിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കും.