pk-issac

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ കുഞ്ചെറിയ പി. ഐസക്കിന്റെ പിതാവ് പത്തനംതിട്ട പുന്നവേലി പാലംപൊയ്കയിൽ റിട്ട. ഡി.ഇ.ഒ പി.കെ.ഐസക് (87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പുന്നവേലി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ ഐസക് (വെണ്മണി മലയിൽ പീടികയിൽ). മറ്റു മക്കൾ: സാറാമ്മ നൈനാൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്), മറിയാമ്മ സജി (എക്സിക്യൂട്ടീവ് എഞ്ചിനീയർ, സി. പി. ഡബ്ല്യൂ. ഡി., മുംബൈ), എബി ഐസക് (ഐ. എസ്. ആർ. ഒ, വലിയമല), ടെനി ഐസക് (വോൾട്ടാസ്, ദുബായ്).മരുമക്കൾ: സൂസൻ തോമസ് ( റിട്ട. അസി. മാനേജർ, ആർ. ബി. ഐ.), നൈനാൻ കുര്യൻ (റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്), സജി ഡാനിയേൽ (റിട്ട. പ്രൊഫസർ, ഷാ ആൻഡ് ആങ്കർ എൻജി. കോളജ്, മുംബൈ), ദീപ മറിയം ജേക്കബ് (ടാറ്റാ ഇ. എൽ. എക്സ്. എസ്. ഐ, തിരുവനന്തപുരം), അനു മേരി വർഗീസ് (ദുബായ്).