വെള്ളറട:വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ ബി.ജെ.പി വെള്ളറട മേഖല കമ്മിറ്റി വെള്ളറട വില്ലേജ് ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പൂങ്കുളം സതീഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. എം.പ്രദീപ്, മോർച്ച ജില്ലാ സെക്രട്ടറി രാഹുൽ കാശിനാഥ് , സുരേന്ദ്രൻ, പ്രമോദ്, വിശ്വനാഥൻ,വിജയകുമാർ,ചൂണ്ടിക്കൽ ശ്രീകണ്ഠൻ,സനൽകുമാർ,ചൂണ്ടിക്കൽ ഹരി തുടങ്ങിയവർ നേതൃത്വം നൽകി.