flight

തിരുവനന്തപുരം: ലോക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് കുടുങ്ങിയ 104 റഷ്യൻ ടൂറിസ്റ്റുകൾ മോസ്കോയിലേക്ക് മടങ്ങി. ഇന്നലെ രാവിലെ 10.30ന് റോയൽ ഫ്ളൈറ്റ് എയർലൈൻസിന്റെ പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്. കൊൽക്കത്ത, യെക്കത്രിൻബർഗ് വഴിയാണ് വിമാനം മോസ്കോയിലെത്തുക. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു വരികയായിരുന്ന 75 പേരും ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള 29 പേരുമാണ് തിരികെ പോയത്. റഷ്യൻ ഓണററി കോൺസൽ രതീഷ് സി.നായരാണ് നടപടിക്രമങ്ങൾ ഏകോപിപ്പിച്ചത്. ലോക് ഡൗണിനു ശേഷം 2,500റോളം വിദേശ പൗരന്മാരാണ് കേരളത്തിൽ നിന്നും മടങ്ങിയത്.