ബാലരാമപുരം: കോൺഗ്രസ് ബാലരാമപുരം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനാചരണവും സർവമത പ്രാർത്ഥനയും നടന്നു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മുത്തുക്കൃഷ്ണൻ,​വിൻസെന്റ് ഡി പോൾ,​ വിപിൻജോസ്,​ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ,​ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം.എം.നൗഷാദ്,​ ആനന്തകുമാർ,​ എ.അർഷാദ്,​ മെമ്പർ നന്നംകുഴി രാജൻ,​ മണ്ഡലം ഭാരവാഹികളായ സതീഷ് കുമാർ,​ ജി.വി.കെ നായർ,​ അമീർ ഷാ,​ കരീം,​ എം.എം. ഇസ്മായിൽ എന്നിവർ സംബന്ധിച്ചു.