കാട്ടാക്കട:വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ജെ.പി കാട്ടാക്കട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിൽ പന്തം കൊളുത്തി പ്രതിക്ഷേധിച്ചു.പ്രതിഷേധ സമരം മണ്ഡലം ജനറൽ സെക്രടറി ഹരികുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് കുമാർ,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കിള്ളി കണ്ണൻ,ജനറൽ സെക്രട്ടറി രതീഷ് കാട്ടാക്കട,മണ്ഡലം സെക്രട്ടറി ലളിത,രാജീവൻ,പ്രസാദ്,പ്ലാവൂർ ശ്രീകുമാർ,അജയൻ,അഭിലാഷ്, ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.