intu

തിരുവനന്തപുരം: രാജ്യത്തെ ഇന്നുള്ള സാങ്കേതിക വിപ്ളവത്തിന് തുടക്കം കുറിച്ചത് രാജീവ്ഗാന്ധിയെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു.കേരള ക്ഷീരകർഷക തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) തിരു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ശാസ്തമംഗലം വനജന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശാസ്തമംഗലം മോഹൻ,കൊയ്ത്തൂർക്കോണം സുന്ദരൻ,കെ.ജി.ജേക്കബ്,തോംസൺ ലോറൻസ്,മുട്ടട രാജേന്ദ്രൻ, ഷാജഹാൻ,വേണുഗോപാലൻ നായർ,ഇടപ്പഴിഞ്ഞി ഗോപൻ,രാമൻകുട്ടി,സുനി ഇടപ്പഴിഞ്ഞി,തൈയ്ക്കാട് ചന്ദ്രൻ,ഷൈജു തോട്ടിൻകര,കലവൂർ സുരേഷ്, അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.